മുണ്ടക്കയത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പേര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരി ച്ചെന്ന വ്യാജവാര്‍ത്ത സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പ് രംഗത്ത്. സന്ദേശത്തിന്‍റെ ഉറവിടം കണ്ടത്തി നടപടി യെടുക്കാന്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിന്‍റെ സഹായം തേടും.

കോട്ടയം ജില്ലയില്‍ ഇതുവരെ ആര്‍ക്കും നിപ്പ ബാധ കണ്ടെത്തിയിട്ടില്ലെന്നും സമൂഹ മാ ധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കോട്ടയം ഡി. എം.ഒ അറിയിച്ചു.ഇത് സംബന്ധിച്ചു മുണ്ടക്കയം ആശുപത്രി സൂപ്രണ്ട് മുണ്ടക്കയം പൊ ലീസില്‍ പരാതി നല്‍കിയിരുന്നു. ഇടവേളക്ക് ശേഷം വീണ്ടും  ഇത് പ്രചരണം തുടങ്ങി യതോടെയാണ് പ്രതികളെ കണ്ടെത്തുവാൻ പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്. വ്യാജ വാർത്ത ഷെയർ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സൈബർ സെൽ അന്വേഷ ണവും ആരംഭിച്ചിട്ടുണ്ട്. വ്യാജ വാർത്ത സൃഷ്ടിക്കുന്നവർക്കെതിരെയും ഇത് പ്രചരിപ്പി ക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് മുണ്ടക്കയം സി.ഐ ഷിബുകുമാർ അറിയിച്ചു

മുണ്ടക്കയത്തെ ജനറൽ ആശുപത്രിയിൽ, ഇറച്ചിക്കോഴിയിൽ നിന്നുള്ള നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന വാർത്ത ഇനി ഷെയർ ചെയ്താൽ ജയിലിൽ കിടക്കേണ്ടി വരുമെ ന്ന മുന്നറിയിപ്പാണ് ജില്ലാ മെഡിക്കൽ ഓഫിസ് അധികൃതർ നൽകുന്നത്. വ്യാജ വാർത്ത ഷെയർ ചെയ്യുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡി ക്കൽ ഓഫിസർ ഡോ.ജോർജ് വർഗീസ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് പരാതി നൽകി.

മുണ്ടക്കയം ജനറൽ ആശുപത്രിയിൽ നിപ്പാ വൈറസ് ബാധയുണ്ടായെന്ന വ്യാജ വാർത്ത ദിവസങ്ങളായി വാട്‌സ്അപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടാ യിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ പ്രചാരണം വീണ്ടും സജീവമായതോടെയാണ് ആരോഗ്യ വകുപ്പ് നേരിട്ട് രംഗത്ത് എത്തിയത്. കോഴിയിറച്ചിയുടെ വില കുറക്കുന്ന തിനായി ഇറച്ചിക്കോഴിയിൽ വൈറസുണ്ടെന്ന് വ്യാജ പ്രചരണം നടത്തുകയാണന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.