പൊൻകുന്നം: വിവാഹ പന്തലിൽ നിന്നു വധു പോയത് പി.എസ് സി പരീക്ഷ ഹാളിലേ ക്ക്. പനമറ്റം തെക്കുപുറത്ത് അപ്പുക്കുട്ടൻ – ഉഷ ദമ്പതികളുടെ മകൾ അപർണ ആണ് വിവാഹ വേഷത്തിൽ ഇന്നലെ നടന്ന പിഎസ് സിയുടെ വിഇഒ പരീക്ഷ എഴുതാൻ എത്തിയത്.

പാമ്പാടി ആലാംപള്ളി പൊൻകുന്നം വർക്കി സ്മാരക സ്കൂളിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ആയിരുന്നു പരീക്ഷ. പനമറ്റം ഭഗവതി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങു കൾ വേഗത്തിൽ പൂർത്തിയാക്കി വരൻ പനമറ്റം കുന്നേൽ രഞ്ജിത്തിന്റെ ഒപ്പം ആണ് അപർണ സ്കൂളിൽ എത്തിയത്. പരീക്ഷ കഴിഞ്ഞ് ഇരുവരും വിവാഹ സ്ഥലത്ത് എത്തി യ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.