കുടുംബശ്രീ സംസ്ഥാന തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ എരുമേലി സ്വദേശി കണ്ണംകുളം വീട്ടിൽ സന്ദീപ് സെബാസ്റ്റ്യന്‍ കണ്ണംകുളം ഒന്നാം സ്ഥാനം നേടി. മലപ്പുറം ജില്ലയിലെ തെക്കൻകുറൂർ സ്വദേശി തെക്കുംപാട്ട് വീട്ടിൽ സുരേഷ് കാമി യോ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, തിരുവനന്തപുരം ബ്യൂ റോ സീനിയർ ഫോട്ടോഗ്രാഫറായ വിൻസന്റ് പുളിക്കലിനാണ് മൂന്നാം സ്ഥാനം.

ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂ പയും രൂപയും മികച്ച മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാർഡായി ലഭിക്കും. മറ്റ് മികച്ച 10 ചിത്രങ്ങൾ പ്രോത്സാഹന സമ്മാനത്തിനും തെരഞ്ഞെടുത്തു. 2000 രൂപയാണ് പ്രോത്സാഹന സമ്മാനത്തിന് ക്യാഷ് അവാർഡായി ലഭിക്കുക. മുതിർ ന്ന ഫോട്ടോ ജേർണലിസ്റ്റുകളായ സി. രതീഷ്, ബി. ജയചന്ദ്രൻ, ഇൻഫർമേഷൻ – പബ്ലി ക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ് എന്നിവർ ചേർന്ന ജൂറിയാ ണ് വിജയികളെ കണ്ടെത്തിയത്.
കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്നുള്ള ചിത്രമാണ് സന്ദീപിനെ ഒന്നാം സ്ഥാനത്തി ന് അർഹനാക്കിയത്. ‘മതി, നിറഞ്ഞു…വയറും മനസും’ എന്ന പേരിൽ ലഭിച്ച ഈ ചി ത്രം ഏറെ ഹൃദയ സ്പർശിയായി എന്ന് ജൂറി അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ സന്ദേ ശം പ്രകടമാക്കുകയും ഫോട്ടോഗ്രാഫിയുടെ പൂർണ്ണത കൽപ്പിക്കുകയും ചെയ്യുന്ന ചിത്ര ങ്ങളാണ് തെരഞ്ഞെടുത്തതതെന്നും ജൂറി വ്യക്തമാക്കി.
ഫോട്ടോഗ്രാഫി മേഖലയില്‍ 20 വര്‍ഷമായി  പ്രവര്‍ത്തിക്കുന്ന സന്ദീപ് ദിനപ്പത്രങ്ങള്‍ ക്കു വേണ്ടിയും ഫോട്ടോകള്‍ എടുക്കാറുണ്ട്. ഭാര്യ: ബ്ലസി. മക്കള്‍: എസക്കിയേല്‍, ഇമ്മാനുവല്‍, എല്‍ക്കാന.