അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാനുള്ള രജിസ്ട്രേഷൻ ഇന്ന് അവസാനി ക്കേ നാട്ടിലേക്ക് പോകണമെന്നാവശ്യപെട്ട് അന്യസംസ്ഥാന തൊഴിലാളികൾ വിലക്ക് ലം ഘിച്ച് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി. 150 ഓളം പേരാണ് പാസാവശ്യപ്പെട്ട് സ്റ്റേഷ നിലെത്തിയത്.എന്നാൽ പാസ് നൽകുന്നത് തങ്ങളല്ലന്നും രജിസ്ട്രഷൻ നടപടികൾ തൊഴി ലാളികൾ താമസിക്കുന്ന ക്യാമ്പിലെത്തി നടത്തുമെന്നും പോലീസ് അറിയിച്ചെങ്കി ലും ചില ർ പിരിഞ്ഞ് പോകാൻ തയ്യാറായില്ല. ഇവരെ പോലീസ് ലാത്തിവീശി വിരട്ടി ഓടിച്ചു. തു ടർന്ന് ടൗണിൽ പലയിടങ്ങളിലായി കൂട്ടം കൂടി നിന്നവരെയും വിരട്ടി ഓടി ക്കുന്ന സ്ഥിതി യുമുണ്ടായി.

നാട്ടിലേക്ക് മടങ്ങാൻ രജിസ്ട്രേഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കി ടയിലുണ്ടായ ആശയക്കുഴപ്പാണ് പ്രശ്നത്തിന് കാരണമായത്.ഈ ആവിശ്യമുന്നയിച്ച് ഇവർ പോലീസ് സ്റ്റേഷനിലടക്കം വിവിധ സർക്കാർ ഓഫീസുകളിൽ നേരിട്ടെത്തി. പേര് രജിസ്ട്രർ ചെയ്യാൻ ആരും എവിടെയും പോകണ്ടതില്ലന്നും ക്യാമ്പുകളിൽ ഇരുന്നാൽ മതിയെന്നും അധികൃതർ അറിയിച്ചു.