വാഴൂർ തീർത്ഥപാദപുരം എൻ.ജി.പി.എം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വാഴൂർ പ്രാ ഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റുകളും ഐ സൊലേഷൻ കിറ്റുകളും വിതരണം ചെയ്തു. ഡോക്ടർ സ്മിത, ഡോക്ടർ ഗിരി വിഷ്ണു എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: എസ് പുഷ്കലാദേവി, പഞ്ചായത്ത് മെമ്പർ വി. പി റജി, ലൈബ്രറി പ്രസിഡന്റ് എസ്.അഭിലാഷ്, സെക്രട്ടറി കെ.വി അനീഷ് ലാൽ , വിജ യകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.