എരുമേലി – പമ്പ  സംസ്ഥാന പാതയിൽ പമ്പാവാലിയിൽ നിർമ്മിച്ച പുതിയ പാലത്തി ലാണ് കോൺക്രീറ്റ് തകർന്ന് കമ്പി ഉയർന്നിരിക്കുന്നത് . മുമ്പും പല തവണ ഇ ത്തരത്തിൽ കോൺക്രീറ്റ് തകർന്ന് കമ്പി ഉയരുകയും കോൺക്രീറ്റ് ചെയ്യുകയുമാണ് പതിവ്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ കോൺക്രീറ്റ് തകരുകയാണെന്നും നാട്ടുകാർ പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന്  തീർത്ഥാടക വാഹനങ്ങൾ കടന്നുപോ കുന്ന പ്രധാന പാതയാണ് യാത്രക്ക് ഭീഷണിയായിത്തീർന്നിരി ക്കുന്നത്.
സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങൾ അടക്കം മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ പുതിയ പാലം . പാലത്തിന് മുകളിൽ  കോൺക്രീറ്റ് കമ്പി ഉയർ ന്നതിനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. പമ്പാവാലിയിൽ പമ്പയാറിന് കുറുകെയുണ്ടായിരുന്ന  പഴയ കോസ് വെക്ക് പകരമായാണ് ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ പാലം നിർമ്മിച്ചത് .