എറണാകുളം മഹാരാജാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിൻ്റെ രക്തസാക്ഷി ദിനത്തിൽ നിർദ്ദന വിദ്യാർത്ഥികൾക്കായി അഭിമന്യു സ്റ്റഡി സെൻ്റർ ആരംഭിച്ച് എസ്. എഫ്.ഐ.
അഭിമന്യു രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി ഏ രിയ കമ്മിറ്റി, തമ്പലക്കാട് അഭിമന്യു സ്മാരക ഓൺലൈൻ പഠന മന്ദിരം ഉദ്ഘാടനം സിപിഐഎം ഏരിയ സെക്റട്ടറി കെ രാജേഷ് നിർവഹിച്ചു. എസ്.എഫ്.ഐ കോട്ടയം ജില്ലാ സെക്റട്ടറിയത് മെമ്പർ ധീരജ് ഹരി, സിപിഐഎം ലോക്കൽ സെക്റട്ടറി വി .എൻ രാജേഷ്, എസ്.എഫ്.ഐ ഏരിയ സെക്റട്ടറി ബാരി, പ്രസിഡന്റ്‌ ശ്യാം , എസ്.എഫ്. ഐ ലോക്കൽ സെക്റട്ടറി രാഹുൽ സന്തോഷ്‌, പ്രസിഡന്റ്‌ സോജൻ , സിപിഐഎം ലോ ക്കൽ കമ്മിറ്റി അംഗം മെമ്പർ ശ്രീനിവാസൻ, ബിന്ദു, ഡി.വൈ.എഫ്.ഐ മേഖലാ സെക്റ ട്ടറി നിഷാദ് , പ്രസിഡന്റ്‌ വിഷ്ണു എന്നിവർ പങ്കെടുത്തു.