കാഞ്ഞിരപ്പള്ളി: കോവിഡ് മഹാമാരിയുടെ കാലത്ത്  ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിലായ നിർദ്ധനരായ കിഡ്നി രോഗികൾക്ക് ചികിത്സയ്ക്കാവശ്യമായ ഡയാലിസിസ് കിറ്റുകൾ നൽകി  എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് കമ്മറ്റി മാതൃകയായി.കാളകെട്ടി കുടുംബരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള രോഗികൾക്കാണ് കിറ്റുകൾ നൽകിയത്.ബ്രാഞ്ച് പ്രസിഡന്റ് എം. എസ്.സജിമോൻ്റെ അധ്യക്ഷതയിൽ    ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ്,സെക്രട്ടറി, വി.പി.ബോബൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എ.ഷെമീർ,പ്രൊഫ.റോണി കെ.ബേബി എന്നിവർ ചേർന്ന് കളകെട്ടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജേശ്വർ വിജയ്ക്ക് ഡയാലിസിസ് കിറ്റുകൾ കൈമാറി. സംസ്ഥാന സെക്രട്ടറിയേറ്റംഗം റ്റി. കെ ജയപ്രകാശ്,സംസ്ഥാന കൗൺസിലംഗം സന്തോഷ് നെല്ലികുന്നിൽ, ജില്ലാ സെക്രട്ടറിയേറ്റം ഗങ്ങളായ ഇ.എസ്.നിധിൻ,സിബി ജേക്കബ് ,ബ്രാഞ്ച് സെക്രട്ടറി എസ്.ശ്രീകുമാർ, വനിതാ ഫോറം കൺവീനർ അല്ലിമോൾ, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ.രാജേഷ്, സന്തോഷ് കുമാർ എന്നിവർ നേതൃത്യം നൽകി.