കോരുത്തോട് : കാലങ്ങളായി ഉപയോഗശൂന്യമായി കിടന്ന മുണ്ടക്കയം – കോരുത്തോ ട് റോഡിലെ മടുക്ക ഗ്രാമത്തിലെ വെയിറ്റിoഗ് ഷെഡ്ഡിന്  ശാപമോക്ഷം.വാർക്ക തൊഴി ലാളി യൂണിയൻ (സി ഐ ടി യു ) അംഗങ്ങളാണ് ഇത് വൃത്തിയാക്കി പെയിൻറ്റ് ചെയ്ത ത് ഉപയോഗ്യമാക്കി. ശുചീകരണ പ്രവർത്തനം സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ എം രാജേഷ് ഉൽഘാടനം ചെയ്തു. എസ് പ്രദീപ്, പി.ടി. സന്തോഷ്, എ ആർ മധു എന്നി വരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.