കാഞ്ഞിരപ്പള്ളി: പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പഞ്ചായ ത്തിലെ മഴക്കാല ശുചികരണ പ്രവർത്തനങ്ങൾ ഞള്ളമറ്റം വാർഡിൽ ആരംഭിച്ചു. രോഗ പ്രതിരോധ മരുന്നുകളും കൊതുക് നശീകരണത്തിനായുള്ള ആയുർവേദ മരു ന്നുകളും വാർഡിൽ വിതരണം ചെയ്തു. പരിസര ശുചികരണത്തെക്കുറിച്ചുള്ള ബോധവത്കരണവും നടത്തി.

പ്രദേശത്ത് കൊതുകുകൾ വളരുന്നത് തടയുന്നതിനായി പരിസരത്തെ മാലിന്യങ്ങൾ നീ ക്കം ചെയ്തു. കാടുകൾ വെട്ടിത്തെളിക്കുകയും ഓടകൾ വൃത്തിയാക്കുകയും ടാപ്പിം ഗ് നടക്കാത്ത റബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തി വെക്കുന്നതിനുള്ള നിർദേശ വും നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ ശുചികരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വാർഡംഗം റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു.

ബിനാ ജോബി, ചാക്കോച്ചൻ ചുമപ്പുങ്കൽ, എൻ.എസ്.എസ് ഓഫീസർമാരായ ജോജോ ജോസഫ്, ബിനു ജോസഫ്, സഞ്ചു ജോൺ തുടങ്ങിയവർ സംസാരിച്ചു. പ്രാഥമികാരോ ഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ സുമാ ബേബി ജോൺ എൻ, രാധിക റ്റി.ആർ, കു ഞ്ഞുമോൾ കെ.എ, എ.കെ.ജെ.എം സ്‌കൂളിലെ എൻ.എസ്.എസ് യുണിറ്റ്, കുടുംബശ്രി പ്രവർത്തകർ, പുരുഷ സ്വാശ്രയ സംഘങ്ങൾ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവ ർ നേതൃത്വം നൽകി.