നെടുംകുന്നം ഗവണ്മെന്റ് ഹൈസ്‌കൂളിന്റെ കാലപ്പഴക്കം ചെന്ന നിലവിലെ കെട്ടിടം പൊളിച്ചു തുടങ്ങിയതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. അവിടെ എം എല്‍ എ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍  നിന്നും അനുവദിച്ച 3.52  കോടി രൂപ ചെലവിട്ട് 16600 ചതുരശ്ര അടി വിസ്തൃതിയില്‍ 3 നിലകളിലായി പുതിയ കെട്ടിടം ഉയരും. 18 ക്ലാസ് മുറികള്‍, ലൈബ്രറി, കെമിക്കല്‍ ലാബ് , കമ്പ്യൂട്ടര്‍ ലാബ്, മിനി ഓഡിറ്റോറിയം, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തി ഹൈടെക് സ്‌കൂള്‍ നിലവാരത്തിലാണ് നിര്‍മാണം.

നെടുംകുന്നത്തെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ പ്രാധാന്യമുള്ളതു നൂറുവര്‍ഷത്തില ധികം പഴക്കമുള്ള സ്‌കൂളുമായ ഈ സ്‌കൂളിലെ ഏറ്റവും പ്രധാനപ്പെട്ട യു.പി ബ്ലോക്കാ ണ് പുതിയ കെട്ടിടത്തിനായി പൊളിച്ചു നീക്കുന്നത്. കാലപ്പഴക്കവും സ്ഥലപരിമിതി യും മൂലം ബുദ്ധിമുട്ടിയിരുന്നുവെങ്കിലും സ്‌കൂളിലെ പൊതുപരിപാടികളും മറ്റും ന ട ത്തിയിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. ഗൃഹാതുരത്വം സമ്മാനിക്കുന്ന പഴയകാല വിദ്യാലയങ്ങളുടെ പ്രതീകമാണ് കാലപ്പഴക്കം കൊണ്ട് വിസ്മൃതിയിലാവുന്നത്.

പുതിയ കെട്ടിടത്തിന് തുക അനുവദിച്ചിട്ട് 2 വര്‍ഷത്തോളമായെങ്കിലും ഈ കെട്ടിട ത്തില്‍ ഇലക്ഷന്‍ ബൂത്ത് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ പൊളിക്കുന്നതിന് തടസം നേരി ട്ടു. നിരന്തര ശ്രമത്തിനൊടുവില്‍ ഇതിനായി ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക അനു വാദവും ലഭിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. വകുപ്പ് തല നടപ ടികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ നിര്‍മാണം എത്രയും വേഗം ആരംഭി ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് അറിയിച്ചു.