സംസ്ഥാന സർക്കാരിൻ്റെ ”എൻ്റെ തൊഴിൽ എൻ്റെ അഭിമാനം” പദ്ധതിയുടെ  പ്രചരണ പരിപാടിയുടെയും, വിവരശേഖരണത്തിൻ്റെയും ജില്ലാ തല ഉദ്ഘാടനം കാഞ്ഞിരപ്പ ള്ളി എട്ടാം വാർഡിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എംഎൽഎ നിർവ്വഹിച്ചു. പേട്ട വാർഡിലെ അഡ്വ.റഫീഖ് ഇസ്മായിലിൻ്റെ വീട്ടിൽ വിവരശേഖരണം നടത്തിയാ ണ് സർവ്വേക്ക് തുടക്കമായത്.തുടർന്ന് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. തങ്കപ്പൻ അദ്ധ്യക്ഷനായി.

പഞ്ചായത്തംഗങ്ങളായ സുമി ഇസ്മായിൽ, മഞ്ജു മാത്യു, മുൻ പഞ്ചായത്തംഗങ്ങളായ എം.എ.റിബിൻ ഷാ, സജിൻ വി, കുടുംബശ്രീ മിഷൻ ജില്ലാ പോഗ്രാം മാനേജർ  (ഡി ഡിയുജികെവൈ) ബിനീഷ്, സിഡിഎസ് ചെയർപേഴ്സൺ ദീപ്തി ഷാജി, ജ്യോതിഷ് രാ ജേന്ദ്രൻ,രാഹുൽ രാജു എന്നിവർ പ്രസംഗിച്ചു. കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേ ഷൻ സ്ട്രാറ്റജി കൗൺസിലിന് (കെ-ഡിസ്ക്) കീഴിൽ സംസ്ഥാന സർക്കാർ ആരംഭിച്ച കേരള നോളജ് ഇക്കണോമി മിഷൻ്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹകരണ ത്തോടെ നടക്കുന്ന ക്യാമ്പയിനിൽ  പതിനെട്ട് മുതൽ 59 വരെ പ്രായമുള്ള ജോലി നേ ടാൻ താൽപ്പര്യമുള്ളവരുടെ വിവരശേഖരണമാണ് നടക്കുന്നത്.

പതിനഞ്ച് വരെ പരിശീലനം നേടിയ എന്യുമേറേറ്റർമാർ വീടുകളിലെത്തി വിവരം ശേഖരിക്കും.അഭ്യസ്ത വിദ്യരായ 20 ലക്ഷം പേർക്ക് 5 വർഷത്തിനകം തൊഴിൽ ലഭ്യ മാക്കുകയെന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.