സ്പാനുകൾ തെന്നിമാറി അപകടാവസ്ഥയിലായ കാഞ്ഞിരപ്പള്ളി ചേനപ്പാടിയിലെ കട വനാൽകടവ് പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒന്നര മാസം കൊണ്ട് പാലംപൂർവ്വസ്ഥിതിയിലാക്കാനാണ് നീക്കം.നിർമ്മാണ പ്രവർത്തനങ്ങ ൾ തുടങ്ങിയതോടെ  പാലത്തിലൂടെയുള്ള ഗതാഗതം പൂർണതോതിൽ നിരോധിച്ചു.
മണിമലയാറിന് കുറുകെയുള്ള കടവനാൽകടവ് പാലത്തിന്റെ പുനരുദ്ധാരണ പ്രവർ ത്തനങ്ങൾ 64 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നടത്തുന്നത്.പാലത്തിൻ്റെ  പ്രളയ ത്തിൽ തെന്നി മാറിയ സ്പാനുകൾ പൂർവ്വസ്ഥിതിയിലാക്കുന്ന ജോലികളാണ് ആരംഭിച്ചി രിക്കുന്നത്. പണിയാരംഭിച്ച ആദ്യ ദിനം തന്നെ സ്പാനുകൾ തമ്മിലുള്ള കോൺക്രീറ്റും, ടാറിംങും ഇളക്കി മാറ്റുന്ന ജോലികളാണ് നടന്നത്. വരും ദിവസങ്ങളിൽ ഹൈട്രോളി ക്ക് ജാക്കി അടക്കം എത്തിച്ച് സ്പാനുകൾ ഉയർത്താൻ നടപടി തുടങ്ങും.ഇതിനായി ഖ ലാസികളുടെ സേവനവും പ്രയോജനപ്പെടുത്തും.നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭി ച്ചതോടെ പാലത്തിലൂടെയുള്ള വാഹന കാൽ നട ഗതാഗതം പൂർണമായും തടഞ്ഞു.
ഒന്നര മാസം കൊണ്ട് പണികൾ പൂർത്തികരിക്കുവാനാണ് ലക്ഷ്യമിടുന്നത്.ഇതിന് ശേ ഷം മാത്രമെ പാലം ഗതാഗതത്തിനായി ഇനി തുറന്ന് നൽകു.കഴിഞ്ഞ ഒക്ടോബറി ലു ണ്ടായ പ്രളയത്തിലാണ് കടവനാൽക്കടവ് പാലത്തിന്റെ സ്പാനുകൾ തെന്നിമാറിയതും പാലം അപകടാവസ്ഥയിലായതും. പ്രളയജലത്തിന്റെ സമ്മർദ്ദം മൂലവും ഒഴുകിയെ ത്തിയ തടികളിടിച്ചും വിഴിക്കിത്തോട് ഭാഗത്ത് നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ സ്പാൻ  രണ്ടരയടിയിലേറെ തെന്നി മാറിയിരുന്നു. ഇതുൾപ്പടെ ബലക്ഷയം നേരിട്ട 3 സ്പാനുകളാണ് ഹൈട്രോളിക് ജാക്കിയുടെ സഹായത്തോടെ ഉയർത്തി പഴയ നിലയിൽ പുന:സ്ഥാപിക്കുന്നത്.ഇതോടൊപ്പം പാലത്തിൻ്റെ ബയറിംങുകളും പൂർണ മായി മാറ്റി സ്ഥാപിക്കും.കൂടാതെ സ്പാനുകൾ തമ്മിൽ കൂടിച്ചേരുന്ന ഭാഗങ്ങൾ കോൺ ക്രീറ്റ് ചെയ്ത് ബലവത്താക്കുന്നതിന് പുറമെ കൈവരികൾ അടക്കം നിർമ്മിക്കുകയും പെയിൻ്റടിച്ച് മനോഹരമാക്കുകയും ചെയ്യും .