എൻ ഡി എ സഹകരണത്തിൽ പി സി ജോർജ് ഒറ്റപ്പെടുന്നോ ?എൻ ഡി എ യുമായി പ ത്തനംതിട്ടയിൽ സഹകരിക്കാനുള്ള പി.സി ജോർജിന്റെ നീക്കത്തിനെതിരെ പാർട്ടിയിൽ പ്രതിക്ഷേധം ശക്തമാകുന്നു. പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കലിനിടെ ഈരാ റ്റുപേട്ട നഗരസഭയിലെ സെക്കുലർ പാർട്ടി (ജനപക്ഷം) അംഗങ്ങളും എൻ ഡി എ സഹക രണത്തിനെതിരെ രംഗത്തെത്തി. പി.സി ജോർജ് എംഎൽഎയുടെ എൻ ഡി എ സഹകര ണത്തിൽ വിയോജിപ്പ് അറിയിക്കുന്നതായി കാട്ടി പാർലമെന്ററി പാർട്ടി ലീഡറുടെ കത്തും ഇതിനിടെ പുറത്ത് വന്നു.
നഗരസഭയിൽ യു ഡി എഫ് സഹകരണം തുടരുമെന്നും, എൻ ഡി എ യുമായി സഹകരി ക്കാൻ പാർട്ടിയുടെ നാല് അംഗങ്ങളും താല്പര്യപ്പെടുന്നില്ലന്നും കത്തിൽ പറയുന്നു. ഇ തിനിടെ പാർട്ടിയിലെ പല നേതാക്കളും എൻ ഡി എ സഹകരണത്തിൽ ജോർജിനെ എ തിർപ്പ് അറിയിച്ചതായാണ് സൂചന. സംസ്ഥാന ,ജില്ല ഭാരവാഹികൾ അടക്കം പലരും പാ ർട്ടി വിടാനൊരുങ്ങുന്നതായാണ് വിവരമുണ്ട്.അണികളും പരസ്യമായി പ്രതിക്ഷേധ മറി യിച്ച് രംഗത്തെത്തിയിട്ടുണ്ട് ഇരുമുന്നണികളിലും പ്രവേശനം ലഭിച്ചില്ലെങ്കിലും എൻ ഡി എയ്ക്ക് പിന്തുണ നൽകാൻ പാടില്ലായിരുന്നു എന്നതാണ് ഇക്കൂട്ടർ പറയുന്നത്. മനസാ ക്ഷി വോട്ട് നൽകാൻ അണികൾക്ക് നിർദേശം നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെ ന്നും ഇവർ പറയുന്നു.
ഇതിനിടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടപ്പിൽ ജോർജിനെ പരസ്യമായി തന്നെ സഹായി ച്ച എസ്ഡിപിഐയും പ്രതിക്ഷേധവുമായി രംഗത്തെത്തി.പാറത്തോട്ടിലും, മുണ്ടക്കയ ത്തും ഇവർ പ്രതിക്ഷേധ പ്രകടനം നടത്തുകയും ചെയ്തു.