കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്കും നിരാലംബർക്കും  കൈതാങ്ങാ യി കേരളാ കോൺഗ്രസ്‌ (എം). സമൂഹത്തിൽ കരുണയുടെ കൈത്താങ്ങായി ഓരോ കേ രളാ കോൺഗ്രസ്‌ പ്രവർത്തകനും മാറണം. കേരളാ കോൺഗ്രസ്‌ (എം) പാറത്തോട് മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കിറ്റുകളുടെ വിതരണോൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസ്.കെ മാണി എം. പി.
പാറത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിൽ അവശതയനുഭവിക്കു ന്നവർക്ക് 750 ഓളം കിറ്റുകൾ നൽകി.കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെബാ സ്റ്റ്യൻ കുളത്തുങ്കൽന്റെ ശ്രമഫലമായി 150 ഓളം കിറ്റുകൾ അധികമായി നൽകി.കേരളാ കോൺഗ്രസ്‌ (എം)പാറത്തോട് മണ്ഡലം പ്രസിഡന്റ്‌ തോമസ് കട്ടക്കൽ അധ്യക്ഷത വഹി ച്ചു.സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം ജോർജുകുട്ടി അഗസ്തി,കേരളാ കോൺഗ്രസ്‌(എം ) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ സാജൻ കുന്നത്ത്,ജില്ലാ സെക്രട്ടറി ജോണി ക്കുട്ടി മഠത്തിനകം,സംസ്ഥാന കമ്മിറ്റിയംഗം പിടി തോമസ് പുളിക്കൽ,  കേരളാ യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന ട്രെഷറർ ജോളി മടുക്കക്കുഴി, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർഡിൻ കിഴക്കേത്തലക്കൽ, നിയോജകമണ്ഡലം സെക്രട്ടറി മാരായ ഡയസ് കോക്കാട്, കെ.പി സുജിലൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോഫി ജോസഫ്, കെ.എസ്. സി (എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ് ചെമ്മരപ്പള്ളി, കർഷകയൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ എസ്. ആന്റണി, സാംസ്‌കാരികവേദി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ബാബു ടി ജോൺ എന്നിവർ പ്രസംഗിച്ചു.
വിവിധ വാർഡുകളിലെ കിറ്റ് വിതരണത്തിന് കേരളാ യൂത്ത് ഫ്രണ്ട് (എം)പാറത്തോട് മണ്ഡലം പ്രസിഡന്റ്‌ അരുൺ ആ ലക്കാപറമ്പിൽ, സിജോ മോളോപറമ്പിൽ, റോയി, മാർട്ടിൻ, തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.