പത്തനംതിട്ടയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മത്സരം ദേശിയ ശ്രദ്ധ ആകര്‍ഷിക്കുന്നതാ ണ്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ച ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ മണ്ഡലത്തില്‍ പ്രചാരമം ആരംഭിച്ചു. മുമ്പോരിക്കലും ഇല്ലാത്ത് ആശയ ക്കുഴപ്പത്തിനൊടുവിലായിരുന്നു ബി.ജെ.പി പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാ യ പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായത്.

വന്നത് ജയിക്കാനാണെന്ന് പറയുന്ന സുരേന്ദ്രന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആവേശം ചെ റുതല്ല. സുരേന്ദ്രനല്ല ബി.ജെ.പിയുടെ ദേശിയ നേതാക്കള്‍ പത്തനംതിട്ടയില്‍ മത്സരിക്കാ നെത്തിയാല്‍പോലും വിജയം യു.ഡി.എഫിന് തന്നെയായിരിക്കുമെന്ന് മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടാനൊരുങ്ങുന്ന ആന്റോ ആന്റണി പറയുന്നത്. ആറന്‍മുള എം. എല്‍.എ കൂടിയ വീണാ ജോര്‍ജിനെ എല്‍.ഡി.എഫ് നേരത്തെ തന്നെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ്.

ശക്തമായ ത്രികോണ മത്സരം ഉണ്ടായാലും വോട്ടുകുറയില്ലെന്ന ആത്മവിശ്വാസത്തിലാണ് വീണാ ജോര്‍ജ്. ബി.ജെ.പിയുടെ മുഴുവന്‍ പ്രതീക്ഷയും ശബരിമലയിലാണ്. ശബരിമല സമരം നയിച്ച് ഒരുമാസത്തോളം ജയില്‍ വാസം അനുഭവിച്ച സുരേന്ദ്രനില്‍ നിന്ന് ജയമല്ല തെ മറ്റൊന്നും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. ഇതെ പ്രശ്‌നത്തില്‍ പ്രതീക്ഷയുള്ള യു.ഡി.എഫ് ആകട്ടെ ഒപ്പമുള്ള ക്രിസ്ത്യന്‍ വോട്ട് ബാങ്ക് കൈവിടില്ലന്ന ആത്മവിശ്വാസത്തിലുമാണ്.

എന്നാല്‍ വീണാ ജോര്‍ജിലൂടെ ഈ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇടത് മുന്നണി. മറ്റ് വിഷയങ്ങള്‍ക്കൊപ്പം വിശ്വാസികള്‍ ആരെ തുണയ്ക്കുമെന്നത് ആയിരിക്കും വിധി നിര്‍ണയിക്കുന്ന പ്രധാന ഘടകം.