നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള 143 ഇനങ്ങളുടെ ജി എസ് ടി 28 ശതമാനമാ യി ഉയർത്തുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം സാധാരണ ജനങ്ങളോടുള്ള വെ ല്ലു വിളിയാണെന്നു എൻസിപി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി ആരോപിച്ചു. അനിയ ന്ത്രിതമായ ഇന്ധന വിലക്കയറ്റം മൂലം പൊറുതി മുട്ടിയ ജനത്തിനുമേൽ കൂടുതൽ നി കുതി ചുമത്തുവാനുള്ള ശ്രെമത്തിൽ നിന്നും പിന്തിരിയുന്നില്ലെങ്കിൽ ശക്തമായ സമ രമാർഗങ്ങളുമായി മുൻപോട്ടു പോകുവാനും തീരുമാനിച്ചു.
ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോബി കേളിയംപറമ്പിലിൽ അധ്യക്ഷനായി. യോഗം ജില്ലാ പ്ര സിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗങ്ങളായ പി എ താഹ, ബഷീർ തേനംമാക്കൽ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബീനാ ജോബി, ജില്ലാ സെക്രട്ടറി മിർഷാ ഖാൻ മങ്കാശേരി, പി എ സാലു, കെ ആർ ഷൈജു, അഫ്സൽ മഠത്തിൽ, പ്രവീൺ ജി നായർ, മാണി വർഗീസ് തടത്തിൽ, പി എം ഇബ്രാ ഹിം, റാഫി കെൻസ്, റെജി കുന്നുംപുറം, റിന്റോ തെക്കേമുറി, ജോബി പുളുമ്പേൽ ത്തകിടിയിൽ എന്നിവർ സംസാരിച്ചു..