സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും തോട്ടം തൊഴിലാളി യൂണി യൻ (എച്ച് ഇ ഇ എ_ സി ഐ ടി യു ) ജനറൽ സെക്രട്ടറിയുമായിരിക്കെ അന്തരിച്ച പി .ഐ ഷുക്കൂറിൻ്റെ നാലാം ചരമവാർഷികം ആചരിച്ചു. ഇതിൻ്റെ ഭാഗമായി വിവിധ ബ്രാഞ്ചു കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പാറത്തോട്ടിൽ റാലിക്കു ശേഷം ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം പാറത്തോട് ലോക്കൽ സെക്രട്ടറി പി.കെ ബാലൻ ഉൽഘാടനം ചെയ്തു. പാറത്തോട് പഞ്ചായത്ത് അംഗം കെ കെ ശശികുമാർ അധ്യക്ഷനായി.മാർട്ടിൻ തോമസ്, വി എം ഷാജഹാൻ, പി ജി സുരേഷ്, ഷെജി പാറത്തോട് എന്നിവർ സംസാരിച്ചു.