കാഞ്ഞിരപ്പളളി മേഖലയിൽ തുടർച്ചയായി ഉണ്ടാവുന്ന വൈദ്യുതി തടസ ത്തിന് പരി ഹാരം കാണുക.സിപിഐ കാഞ്ഞിരപ്പള്ളി ലോക്കൽ സമ്മേള നം…

കാഞ്ഞിരപ്പള്ളിയിൽ തുടർച്ചയായി ഉണ്ടാവുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നും, രാജ്യത്ത് വർധിച്ച് വരുന്ന ന്യൂനപക്ഷ ദളിത് പീഡനങ്ങൾ അവസാനി പ്പിക്കണമെന്നും സി.പി.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്ര തിനിധി സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം റ്റി.എൻ രമേശൻ ഉദ്ഘാട നം ചെയ്തു.ലോക്കൽ സെക്രട്ടറിയായി സിജോ പ്ലാത്തോട്ടത്തിനേയും, അസിസ്റ്റന്റ് സെ ക്രട്ടറിയായി സലിം അമരീസിനേയും സമ്മേളനം തിരെഞ്ഞെടുത്തു. മോഹൻ ചേന്നം കുളം, അഡ്വ.എംഎ ഷാജി, രാജു തെക്കേക്കര,അജി കാരു വാക്കൽ, ജോസ് താന്നിക്ക ൽ, പി.കെ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.