സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ് മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായി പിഎസ്‌സി കോച്ചിംഗ് ഉപകേന്ദ്രം മുണ്ടക്കയം സാന്തോം സെന്‍റ്റിൽ ആരംഭിക്കുന്നു. സർക്കാർ നിയമിക്കുന്ന വിദഗ്ധർ പരിശീലനം നൽകുന്ന ഈ പദ്ധതി തികച്ചും സൗജന്യമാണ്. ജനുവരി എട്ടിന് ആദ്യബാച്ചിന്‍റെ പരിശീലനം ആരംഭിക്കും. എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും രാവിലെ 11 മുതൽ അഞ്ചുമണിക്കൂർ വീതമാണ് പരിശീലന ക്ലാസ്. 18 വയസ് പൂർത്തിയായവരും പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഡിഗ്രി, പിജി, ഡിപ്ലോമ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ന്യൂനപക്ഷ സമുദായാംഗങ്ങളായവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം മുണ്ടക്കയം സാന്തോം സെന്‍ററിലുള്ള അക്ഷയാകേന്ദ്രം, കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം മതിയായ രേഖകൾ സഹിതം മേൽ സൂചിപ്പിച്ചിട്ടുള്ള ഓഫീസുകളിൽ ജനുവരി അഞ്ചിന് വൈകുന്നേരം നാലിന് മുന്പായി സമർപ്പിക്കേണ്ടതാണ്. ഫോണ്‍ – 8113097385, 9496631006.