കാഞ്ഞിരപ്പള്ളി: മദ്യലഹരിയിൽ മദ്യ വയസ്കന്  ദേശീയ പാതയിൽ സുഖശയനം.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ബസ് സ്റ്റാൻഡ് ജംക്ഷനിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് എത്തിയ ഇയാൾ ദേശീയ പാതയുടെ നടുവിൽ ലക്കുകെട്ട്
വീഴുകയായിരുന്നു.

റോഡിൽ വീണ ഇയാൾ  കൈ തലയണാക്കി  വിലങ്ങനെ കിടന്നു.മദ്യലഹരിയിൽ മയങ്ങിതുടങ്ങിയ  ഇയാളെ ഹോം ഗാർഡുകളും, നാട്ടുകാരും ചേർന്ന് റോഡിൽ നിന്നും എടു ത്തു പാതയോരത്തെ നടപ്പാതയിലെക്ക് മാറ്റി.