ദേശീയ ശിശു ക്ഷേമ  സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺ സിലിന്റെ 38-ആം ഓൺലൈൻ ബാച്ച് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ ഉദ്ഘാടനം ചെയ്തു. ബിന്ദു സരസ്വതി ഭായ് (എൻസിഡിസി  ഫാക്കൾട്ടി, ആലുവ ) ആധ്യക്ഷത വഹിച്ച പരിപാടിയിൽ കാർത്തിക രഞ്ജിത്ത് (38th ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ചു . ബാബാ അലക്സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻസിഡിസി) മുഖ്യ പ്ര ഭാഷണം നടത്തിയ പരിപാടിയിൽ  സുധ മേനോൻ (എൻസിഡിസി  ഫാക്കൾട്ടി, പാ ലക്കാട്‌ ), ഷെറിൻ മുബീൻ ( എൻസിഡിസി  ഫാക്കൾട്ടി, ഇരിഞ്ഞാലക്കുട ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
“ഒരു അദ്ധ്യാപിക അമ്മയും സാമൂഹ്യ സേവകയും സഹജീവി സ്നേഹിയും ആകണം അതുപോലെ ശൂന്യമായ ഒരു പുസ്തകമാണ് ഓരോ രക്ഷിതാവും ഏല്പിക്കുന്നത് അതി നെ നിറമുള്ള താളുകളാക്കാനുള്ള വലിയ ചുമതലയാണ് നിങ്ങൾ ഏറ്റെടുക്കുന്നത്” എ ന്ന ഓർമപ്പെടുത്താലോട് കൂടിയായിരുന്നു അദ്ദേഹം ഉദ്‌ഘാടനം നിർവഹിച്ചത്. “വളർ ന്നു വരാൻ ഒരു വേദി മാത്രമാണ് എൻ സി ഡി സി നൽകുന്നത് അതിനെ പൂർണമായി ഉപയോഗിച്ച് നല്ലൊരു അദ്ധ്യാപികയാവണമെന്ന്” മുഖ്യ പ്രഭാഷകനായ ബാബാ  അല ക്സാസാണ്ടർ പറഞ്ഞു . ഒരു മണിക്കൂർ നീണ്ടുനിന്ന യോഗം കലാ പരിപാടികളോടെ സമാപിച്ചു.