ചെറുവളളി എസ്റ്റേറ്റിൻറ്റെ യഥാർത്ഥ വ്യാപ്തി ഇരട്ടിയോളമാണെന്ന് രഹസ്യാന്വേഷ ണ വിഭാഗം : ഭൂസമരത്തിന് സാധ്യത.
എരുമേലി : വിമാനതാവളമാക്കാൻ നിർദേശിക്കപ്പെട്ട ചെറുവളളി എസ്റ്റേറ്റിൽ ആധാ രത്തിലുളളതിനേക്കാൾ കൂടുതൽ സ്ഥലമുണ്ടെന്ന് പോലിസിലെ രഹസ്യാന്വേഷണവി ഭാഗം റിപ്പോർട്ട് നൽകി. വിമാനതാവള പദ്ധതി അനുകൂല സാഹചര്യമാക്കി സർക്കാ രിനെ സമ്മർദ്ദത്തിലാക്കാൻ ചെറു ഗ്രൂപ്പുകൾ ഭൂസമരത്തിന് നീക്കം നടത്തുന്നുണ്ടെ ന്നും സൂചന.  എസ്റ്റേറ്റ് കവാടമായ മുക്കടയിൽ രണ്ട് മാസമായി ഭൂസമര സത്യാഗ്രഹം നടത്തിക്കൊണ്ടിരിക്കുന്ന സംഘടന സമരം അവസാനിപ്പിക്കുകയാണന്നും സൂചന.airport-erumely-1
സെക്കട്ടറിയേറ്റ് മാർച്ച് നടത്തി സമരം അവസാനിപ്പിക്കാനാണ് ഒരുങ്ങുന്നത്. സത്യാ ഗ്രഹ സമരത്തിന് കാര്യമായ പിന്തുണ ലഭിക്കാതിരുന്നതും സമാന സ്വഭാവമുളള സം ഘടനകളുടെ നിസഹകരണവുമാണ് സമരം അവസാനിപ്പിക്കാൻ പ്രേരകമായതെന്ന് പറയുന്നു. 2263 ഏക്കർ ഭൂമിയാണ് എസ്റ്റേറ്റിൻറ്റെ ആധാരത്തിലുളളത്. എന്നാൽ നാളി തുവരെ ഭൂമി അളന്ന് നിർണയിച്ചിട്ടില്ല. ആധാരത്തിന് വിരുദ്ധമായാണ് സെറ്റിൽമെ ൻറ്റ് രജിസ്റ്ററിലുളളത്. നൂറ് ഏക്കർ ഭൂമി ഇതിൽ ദേവസ്വം ബോർഡിൻറ്റേതാണെന്ന അവകാശവാദവുമുണ്ട്. ഭൂമിയുടെ യഥാർത്ഥ വ്യാപ്തി പരിശോധിച്ച് നിർണയിക്കുന്നതിലൂടെ ആധാരത്തിൽ കൂടുതലുളള ഭൂമി നിഷ്പ്രയാസം സർക്കാരിന് ഏറ്റെടുക്കാൻ കഴിയുമെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.
കുറഞ്ഞത് നാലായിരം ഏക്കർ ഭൂമിയാണ് മൊത്തം ഉളളതെന്ന് കരുതുന്നത്. ആധാരത്തിലെ ഭൂമി സംബന്ധിച്ച് മാത്രമാണ് ബിലീവേഴ്സ് ചർച്ചിന് അവകാശവാദം ഉന്നയിക്കാനാവുകയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എസ്റ്റേറ്റ് വിട്ടുകിട്ടാൻ താമസം നേരിടുകയാണെങ്കിൽ സാറ്റലെറ്റ് സർവെയിലൂടെയാണെങ്കിലും ഭൂമി അളന്ന് നിർണയിക്കുകയും കൂടുതലായി ലഭിക്കുമെന്ന് കരുതുന്ന ആയിരത്തിൽ പരം ഏക്കർ വിമാനതാവളത്തിനായി ഏറ്റെടുത്ത് പദ്ധതി നടപ്പിലാക്കാനാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻറ്റെ വിലയിരുത്തൽ.