മണിമല വെള്ളാവൂരിൽ കൊലപാതക ശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എസ് ഐ യ്ക്ക് വെട്ടേറ്റു.മണിമല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ടി ജി വിദ്യാ ദരനാണ് വെട്ടേറ്റത്.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാധരൻ്റെ നില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു.
 വെള്ളാവൂർ നിരവത്ത് പടിയിലുള്ള ചവട്ടടിപ്പാറയിൽ പുലർച്ചെയാണ് സംഭവം. വധ ശ്രമക്കേസിലെ പ്രതിയായ ‘തകിടിപ്പുറത്ത് അജിനെ  അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതി യുടെ പിതാവ് പ്രസാദ് പിന്നാലെയെത്തി വാക്കത്തി ഉപയോഗിച്ച്  വെട്ടുകയായിരുന്നു. ഗ്രേഡ് എസ് ഐ വിദ്യാധരൻ്റെ തലയ്ക്കാണ് വെട്ടേറ്റത്. ഇടതുകണ്ണിൻ്റ സമീപത്ത് മു റിവും തലയോട്ടിക്ക് പൊട്ടലുമുണ്ടായതിനെ തുടർന്ന് ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറ ൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വിദ്യാ ധരൻ്റെ നില മെച്ചപ്പെട്ടതായി പിന്നീട് പോലീസ് അറിയിച്ചു.പ്രതികളെ ഇരുവരെയും മണിമല പോലീസ് സംഭവസ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു.

അജിന്റെ വീട്ടിലെ ത്തിയ പോലീസ് സംഘത്തെ അജിന്റെ പിതാവ് പ്രസാദ് യാതൊരു പ്രകോപനവുമി ല്ലാതെ ആക്രമിച്ചന്നാണ് പോലീസ് പറയുന്നത്. തലക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യ ദരനെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം കോ ട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എസ് ഐ യുടെ തലക്കേറ്റ പരിക്ക് ഗുരുത ര മാണ്. പ്രതികളായ ഇരുവരും പോലീസ് കസ്റ്റഡിയിൽ