ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികള്‍ നല്‍കിയ പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി.

പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ വ്യാജ അ ക്കൌണ്ടുണ്ടാക്കി പ്രൊഫൈല്‍ ചിത്രമായി നല്‍കിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാര്‍ വ്യാജ അക്കൌണ്ട് സൃഷ്ടിച്ചത്.

ഈ അക്കൗണ്ട് ഉപയോഗിച്ച്‌ യുവാക്കളുമായി ചാറ്റു ചെയ്യുകയും പണം തട്ടിയെടുക്കുകയുമാണ് അശ്വതി ചെയ്തിരുന്നത്.