മുക്കൂട്ടുതറ: ജെസ്ന തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന. ഏതുവഴിയും ജസ്നയെ കണ്ടെത്താനുള്ള പൊലീസിന്‍റെ ശ്രമങ്ങൾ വിജയിച്ച തായാണ് സൂചന. വിവര ശേഖരണത്തിനായി പൊതു സ്ഥലങ്ങളിൽ പൊലീസ് സ്ഥാ പിച്ച വിവരശേഖരണ പെട്ടിയിൽ പൊലീസിന് ചില നിര്‍ണായക തെളിവുകള്‍ കിട്ടിയെന്നാണ് സൂചന.

12 സ്ഥലങ്ങളിലായി സ്ഥാപിച്ച പെട്ടികളിയില്‍ അന്‍പതോളം കത്തുകളാണ് പോലിസി ന് ലഭിച്ചത്. ഇതിൽ ജസ്നയുടെ വീടിന് സമീപവും വെച്ചൂച്ചിറ ഭാഗത്തും സ്ഥാപിച്ച പെട്ടികളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. തിരോധാനം സംബന്ധിച്ച സംശയങ്ങളും ദുരൂഹതകളും സംബന്ധിച്ചാണ് മിക്ക കത്തുകളും.എന്നാല്‍ ഇതില്‍ പലതും ജസ്നയെ അടുത്ത് പരിചയമുള്ളവർ എഴുതിയതെന്ന് തോന്നിക്കുന്ന കത്തുക ള്‍ ആണെന്ന് പോലിസ് അറിയിച്ചു.ഓരോ കത്തിലെയും വിവരങ്ങളുടെ സത്യം തിരക്കി പൊലീസിന്റെ പ്രത്യേക സംഘം അതതു സ്ഥലത്തു നേരിട്ടു പരിശോധിക്കുകയാണിപ്പോൾ. അൻപതിൽ നിന്ന് അഞ്ചു കത്തിലെങ്കിലും ജെസ്നയിലേക്കെത്താൻ കഴിയുന്ന തെളിവു ലഭിക്കുമെന്ന പ്രതീക്ഷയി ലാണ് പൊലീസ്.

മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന മരിയ ജയിംസിനെ തേടി പൊലീസ് പുണെയിലേക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ചെന്നൈയിൽ കണ്ട യുവതി ജെസ്നയല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പുണെ യിലും ഗോവയിലും കോൺവെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസി ന്റെ അന്വേഷണം. നഗരങ്ങളിൽ ജെസ്നയുടെ ചിത്രങ്ങൾ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്.

ചെന്നൈയിലുൾപ്പെടെ കണ്ട പെൺകുട്ടി ജെസ്നയല്ലെന്നു സ്ഥിരീകരിക്കാൻ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിനായിട്ടുള്ളൂവെന്നും ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു.