കോവിഡ് 19 മടുക്കുമ്പോൾ നിത്യ ചിലവ് തന്നെ ഇല്ലാതെ ജീവിതം വഴിമുട്ടി നിൽക്കുക യാണ് ജനങ്ങൾ. ഇവിടെയാണ് ലോട്ടറി ഏജന്റ് ആയിരുന്ന അജാസ് മുട്ടകച്ചവടം നടത്തി ജീവിതം മുന്നോട്ട് നയിക്കുന്നത്.

നന്നേ ചെറുപ്പത്തിൽ തന്നെ പോളിയോ വന്ന് ഇരുകാലുകളുടെയും സ്വാധീന ശക്തി നഷ്ട്ട പ്പെട്ടപ്പോൾ തുടങ്ങിയതാണ് അജാസിന്റെ ജീവിതത്തോടുള്ള വെല്ലുവിളി. ലോട്ടറി വിൽ പ്പനയടക്കം പലതരം കച്ചവടങ്ങളും നടത്തി മുന്നോട്ട് ജീവിതം തള്ളി നീക്കുമ്പോഴാണ് കോവിഡ് വന്ന് പിടി മുറിക്കിയത്.