കണമല : ശനിയാഴ്ച രാവിലെ കണമലയില്‍ ഒഴിവായത് വന്‍ അപകടം. അസാമാന്യ ധൈര്യത്തോടെ ഡ്രൈവര്‍ വാഹനം നിയന്തിച്ച് ഇടിപ്പിച്ച് നിര്‍ത്തിയില്ലായിരുന്നെങ്കില്‍ കണമല വീണ്ടും അപകടത്തിന്റ്റെ വാര്‍ത്തകളില്‍ നിറയുമായിരുന്നു. ശബരിമല ദര്‍ശ നത്തിന് കര്‍ണാടക സ്വദേശികളുമായി പോയ ടെമ്പോ ട്രാവലര്‍ വാഹനം കണമല ഇറക്കത്തിലെത്തിയപ്പോള്‍ ആക്‌സില്‍ ഒടിഞ്ഞ് നിയന്ത്രണം തെറ്റി പാഞ്ഞതാണ് അപ കടമായത്. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. 

വാഹനത്തില്‍ തീര്‍ത്ഥാടകരുടെ കൂട്ട നിലവിളി ഉയരുമ്പോള്‍ ഡ്രൈവര്‍ വാഹനം നിയ ന്ത്രിക്കാന്‍ കഠിന ശ്രമത്തിലായിരുന്നു. മനോധൈര്യം കൈവിടാതെ ലൈറ്റുകളിട്ട് നീട്ടി ഹോണ്‍ മുഴക്കി പ്രാര്‍ത്ഥനയോടെ ഡ്രൈവര്‍ പ്രവര്‍ത്തിച്ചു. എതിരെ വന്ന വാഹനങ്ങ ളിലെ ഡ്രൈവര്‍മാര്‍ അപകട സൂചന മനസിലാക്കി അതിവേഗം സൈഡൊതുക്കി. ഡ്യൂട്ടി പോലിസുകാര്‍ പെട്ടന്ന് തന്നെ വയര്‍ലെസ് വഴി ജാഗ്രതാ മുന്നറിയിപ്പ് കൈമാ റി. കയറ്റം കയറി വന്ന വാഹനങ്ങളെ വഴിമാറ്റി. ഇറക്കത്തിലെ കൊടും വളവുകള്‍ തിരിയുന്നതിനിടെ വാഹനം സെക്കന്‍ഡ് ഗിയറിലേക്കെത്തിക്കാന്‍ ഡ്രൈവര്‍ക്കായി.

അപ്പോഴേക്കും കണമല ഇറക്കം അവസാനിക്കുന്ന ജംഗ്ഷനിലെത്തുകയായിരുന്നു ടെമ്പോ ട്രാവലര്‍. നേരെ പോയാല്‍ പമ്പാ നദിയും പഴയ പാലവും പുതിയ പാലവുമാണ്. ഇവിടേക്ക് പോയാല്‍ അപകടം വലിയ ദുരന്തമാകുമെന്നതില്‍ സംശയമില്ല. അധികം ആലോചിക്കാന്‍ സമയമില്ല. അതേസമയം മൂക്കന്‍പെട്ടി റോഡിലേക്ക് വാഹനം വെട്ടിത്തിരിച്ചിറക്കിയാല്‍ വലിയ അപകടമുണ്ടാകില്ല.

മുമ്പ് ഇതുവഴി വന്ന് പരിചയമുളള കര്‍ണാടക സ്വദേശിയായ ഡ്രൈവര്‍ പിന്നൊന്നും ചിന്തിച്ചില്ല. വാഹനം വെട്ടിത്തിരിച്ചു. ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റ്റെ തൂണില്‍ മുട്ടി എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായതോടെ വാഹനം നിന്നു. ചാടിയിറങ്ങിയ അലമുറയിട്ട തീര്‍ത്ഥാടകര്‍ ജീവിതം സുരക്ഷിതമായി തിരി??