കണമല റോഡിലെ കുട്ടപ്പായിപ്പടിയിൽ അപകടം : കാർ മതിൽ തകർത്തു ; അയ്യപ്പ ഭക്തരായ അച്ഛനും മക്കൾക്കും പരിക്ക്.
മുക്കൂട്ടുതറ : കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയത് വൻ അപകടത്തിൻറ്റെ വക്കിലെത്തിയെങ്കിലും നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു. വെളളിയാ ഴ്ച രാത്രി ഒന്നരയോടെ ശബരിമല പാതയിലെ കണമലക്കും മുക്കൂട്ടുതറക്കും മധ്യെ കുട്ടപ്പായിപ്പടിയിലാണ് അപകടം. പളളിക്കത്തോട് സ്വദേശിയായ ശബരിമല തീർത്ഥാട കൻ ശാന്താ മന്ദിരം ഹരിഗോപൻ, മക്കളായ വിഷ്ണു, വിശാഖ് എന്നിവർ  സഞ്ചരിച്ച മാരുതി കാർ ആണ് അപകടത്തിൽ പെട്ടത്.
പരിക്കുകളേറ്റ മൂവരെയും നാട്ടുകാർ എരുമേലി സർക്കാരാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിയന്ത്രണം തെറ്റിയ കാർ പാതയോരത്തെ വീട്ടുമുറ്റ ത്തുളള മതിൽ ഇടിച്ചുതകർത്താണ് അപകടമുണ്ടായത്. മതിൽ തകർന്ന് 15 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.  മോട്ടോർ വാഹന വകുപ്പിൻറ്റെ സേഫ് സോൺ പട്രോളിംഗ് വിഭാഗവും പോലിസും സ്ഥലത്തെത്തിയിരുന്നു.