കാഞ്ഞിരപ്പളളി സെന്‍ട്രല്‍ ജമാഅത്ത് പരിപാലന സമിതി തെരഞെഞെടുപ്പു സമവായ ത്തിലൂടെ നടത്തിയതായി റിട്ടേണിങ് ഓഫീസര്‍ ടി.പി.അബ്ദുല്‍ ലത്തീഫ് വാര്‍ത്താ കുറി പ്പില്‍ അറിയിച്ചു.നൈനാര്‍പളളി ജമാഅത്തും അതിന്റെ കീഴില്‍12 ജമാഅത്തുകളും ചേർന്ന് 17 അംഗ സമിതിയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ഇതിനായി 26 പേര്‍ പ ത്രിക സമര്‍പ്പിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 9 പേര്‍ സമവായത്തിലൂടെ പത്രിക പിന്‍വലിക്കുകയായിരുന്നു. ഭാരവാഹികളായി പി.എം.അബ്ദുല്‍ സലാം പാറക്കല്‍ (പ്ര സിഡന്റ്)പി.പി.അന്‍സാരി, കെ.എച്.ഫൈസല്‍ അഹമ്മദ്( വൈസ്പ്രസി:) ടി.എം ഷെ ഫീക്( സെക്രട്ടറി) ഇ.എം.മുഹമ്മദ് ബഷീര്‍, കെ.എച്.റിയാസ്(ജോ.സെക്ര.) മുഹമ്മദ്‌ നയാസ്(ഖജാന്‍ജി).

കെ.എം.നാസ്സര്‍,പി.ഇ.അബ്ദുല്‍സലാം,പി.എച്.ഷാജഹാന്‍, അലിഅക്ബര്‍, മുഹമ്മദ് സലീം,എം.ഐ.നവാസ്,സി.എസ്.ഇല്യാസ്, ഹാജി ടി.എം.ശിബിലി,നജീബ് അബ്ദുല്‍ ഖ രീം, കെ.എസ്.ഷമീര്‍, (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിങ് ആഫീസിര്‍ ടി.പി.അബ്ദുല്‍ ഹമീദ്, അ.ആര്‍.ഒ.ബി.ഐ.നൗഷാദ്, എന്നിവര്‍ നിയന്ത്രിച്ചു. ചീഫ് ഇമാം ഇജാസുല്‍ കൗസരി അനുഗ്രഹ പ്രഭാഷണം നടത്തി.