തമ്പലക്കാട്: പഴയ പൈപ്പ് ലൈന്‍ മാറ്റാന്‍ വാട്ടര്‍ അതോറിട്ടി നിര്‍മ്മാണം തുടങ്ങി. പാതിവഴിയില്‍ പണികള്‍ നിലച്ചു. ഇതോടെ കാഞ്ഞിരപ്പളളി പഞ്ചായത്ത് 22-ാം വാ ര്‍ഡിലെ തൊണ്ടുവേലി നിവാസികളുടെ കുടിവെള്ളം മുടങ്ങി.
കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പൈ പ്പ് ലൈനാണ് പല ഭാഗങ്ങളിലായി പൊട്ടി ചോര്‍ന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങി വച്ചത്. പണി പൂര്‍ത്തിയായുമില്ല ഉള്ള ജലം വിതരണം മുടങ്ങുകയും ചെയ്തതോടെ വാ ട്ടര്‍ അതോറിട്ടിയെ അറിയിച്ച തൊണ്ടുവേലിക്കാര്‍ക്ക് വിനയായി. തൊണ്ടുവേലി ഭാഗം വരെയുള്ള പൈപ്പുകള്‍ രണ്ടു വര്‍ഷം മുമ്പ് മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. തൊണ്ടുവേലി കോളനി ഭാഗത്ത് മറ്റൊരു കുടിവെള്ള പദ്ധതി ഉള്ളതിനാല്‍ അവിടേ ക്കുള്ള പൈപ്പുകള്‍ മാറിയിരുന്നില്ല. എന്നാല്‍ ഈ പദ്ധതി കാര്യക്ഷമമല്ലാത്തതുമൂലം
നാട്ടുകാര്‍ വീണ്ടും വാട്ടര്‍ അതോറിട്ടിയെ സമീപിച്ചു. വാട്ടര്‍ അതോറിട്ടി ഇതോടെ പ ഴയ പൈപ്പ് ലൈനുമായി ബന്ധിപ്പിച്ചു നല്‍കി. ഇതോടെയാണ് ശനിദശ തുടങ്ങിയത്. പഴയ പൈപ്പുലൈനിന്റെ പല ഭാഗങ്ങളും പൊട്ടിയിരിക്കുന്നത് മൂലം ജലം പാഴായി പ്പോകാന്‍ തുടങ്ങി. പരാതിയുമായി വീണ്ടും വാട്ടര്‍ അതോറിറ്റിയെ സമീപിച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കും എന്ന ഉറപ്പിന്‍മേല്‍ പൈപ്പ് ലൈന്‍ മാറിയി ടുവാന്‍ സ്ഥലവാസികള്‍ സമ്മതിച്ചു. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും പൈപ്പ് ലൈന്‍ പുന :സ്ഥാപിച്ചില്ല. ഇതോടെ രണ്ടാഴ്ചയിലേറെയായി വലിയ തുക മുടക്കി കുടിവെള്ളം വാ ങ്ങേണ്ട അവസ്ഥയിലായി പ്രദേശവാസികള്‍.