കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ കാഞ്ഞിരപ്പളളി പിടിക്കാൻ പറ്റിയ സ്ഥാ നാര്‍ഥിയെ കോണ്‍ഗ്രസ് തേടുകയായിരുന്നു. കോട്ടയം സന്ദര്‍ശനത്തിനെത്തിയ എഐ സിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുളള ആശയവിനിമയത്തില്‍ കാഞ്ഞി രപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യ ഉന്നയിച്ചത് സിബിയുടെ പേരായിരു ന്നു.കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുളള കാഞ്ഞിരപ്പള്ളി മണ്്ഡലത്തില്‍ പ്രമുഖ ക്രി മിനല്‍ അഭിഭാഷകനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സിബി ചേനപ്പാടിയുടെ പേരാണ് ഭൂരിപക്ഷം പേരും നിര്‍ദേശിച്ചത്.

കാഞ്ഞിരപ്പള്ളി സ്വദേശിയായ സിബിയുടെ സംഘടനാ പാരമ്പര്യവും സമര്‍പ്പണവും അഭിഭാഷകനെന്ന നിലയിലുളള വിപുലമായ ബന്ധങ്ങളുമാണ് അനുകൂല ഘടകമായ ത്. കൂടാതെ ക്രൈസ്തവ സഭകൾക്കും എല്ലാ സമുദായ സംഘടനകൾക്കും പ്രിയങ്കരനാ ണ് എന്നതും അനുകൂല ഘടകമായി. കോണ്‍ഗ്രസിന് 15 വര്‍ഷത്തിനുശേഷം തിരികെ ലഭിക്കുന്ന കാഞ്ഞിരപ്പള്ളിയിൽ സൗമ്യ വ്യക്തിത്വത്തിനുടമയായ സിബിയെ നേര ത്തെ തന്നെ കാഞ്ഞിരപ്പള്ളി- ചങ്ങനാശേരി രൂപതകള്‍ സ്ഥാനാര്‍ഥിയാക്കുന്നതിന് അ നൗപചാരിക കൂടിക്കാഴ്ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍ മുന്നോട്ടുവച്ച പേരാണ്.

മൂന്നുപതിറ്റാണ്ടായി പേരെടുത്ത ക്രിമിനല്‍ അഭിഭാഷകനായ സിബി ചേനപ്പാടി കേ രളത്തെ പിടിച്ചുകുലുക്കിയ ഒട്ടേറെ കേസുകളില്‍ നിയമ പോരാട്ടം നടത്തിയിട്ടുണ്ട് . പ്രവീണ്‍ വധക്കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറായിരുന്നു. മന്ത്രി എംഎം മണിയുടെ വണ്‍ ടൂ ത്രി മണര്‍കാട് പ്രസംഗത്തിലെ അഞ്ചേരി ബേബി വധക്കേസിലും പ്രത്യേക പ്രോസിക്യൂട്ടറാണ്.

കാഞ്ഞിരപ്പള്ളിയിലെ സംഘടനാ രംഗത്തുളള പരിചയവും സിബിക്കു മുതല്‍കൂട്ടാണ് .സെന്റ് ഡൊമിനിക്ക് കോളജിലെ കെഎസ് യു യൂണിറ്റ് പ്രസിഡന്റായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്ത് വന്ന സിബി സ്‌കൂള്‍ വിദ്യാഭ്യാസവും കാ ഞ്ഞിരപ്പള്ളിയിലായിരുന്നു. കെഎസ യു താലൂക്ക് സെക്രട്ടറി, ലോയേഴ്‌സ് കോണ്‍ഗ്ര സ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി പബ്ലി സിറ്റ കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കാത്തോലിക്കാ സഭയുടെ കേസുകളിലും സിബിയുടെ സേവനം തേടാറുണ്ട്.