കാഞ്ഞിരപ്പള്ളി പൂതകുഴി മൂഹിയദ്ധീൻ ജുംഅ മസ്ജിദ് പരിപാലന സമിതിയുടെ നേ തൃത്യത്തിൽ നബിദിന റാലിയും ലഹരി വിരുദ്ധ റാലിയും നടത്തി. ലഹരി മനുഷ്യ നെ കാർന്നു തിന്നുന്നു, യുവത്വം അമൂല്യമാണ് എന്ന സന്ദേശമുയർത്തിയായിരുന്നു റാലി സംഘടിപ്പിച്ചത്.

ഇമാം മുഹമ്മദ്‌ ഷാ മൗലവി അൽ ഖാസിമി, ജമാഅത്തു പ്രസിഡന്റ്‌ റാഫി ജാൻ, സെക്രട്ടറി റെഫീഖ് ലെത്തീഫ്, ജോയിന്റ് സെക്രട്ടറി നാസർ സലാം, സെൻട്രൽ ജമാഅത്ത് മെമ്പർ പി. ഇ. അബ്ദുൽ സലാം, ട്രെഷർ മുഹമ്മദ്‌ ഹനീഫ, എം. ഐ നൗഷാദ്, എന്നിവർ നേതൃത്വം നൽകി.