കാഞ്ഞിരപ്പള്ളി: സഭാതലവനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേയുള്ള ഗൂഡാലോചനയുടെ ഫലമായി ഇന്ന് നടമാടിക്കൊണ്ടിരി ക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ നിലകൊള്ളാന്‍ കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്ക കോണ്‍ഗ്രസ് യോഗം തീരുമാനിച്ചു.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയര്‍ ന്നുവന്നിട്ടുള്ള സാങ്കേതിക പിഴവും സാമ്പത്തിക നഷ്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും സഭയില്‍ ഉരിത്തിരിഞ്ഞിരിക്കുന്ന താത്ക്കാലിക പ്രതിസന്ധിക ളെ അതിജീവിക്കുവാനും സഭാതലവനോടൊപ്പം നില്‍ക്കുവാന്‍ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

സമൂഹത്തിന് എന്നും മാതൃകയും മാര്‍ഗനിര്‍ദേശികളുമായി പ്രവര്‍ത്തിക്കുന്ന കത്തോലി ക്ക തിരുസഭയിലെ വൈദികര്‍ സ്ഥാനം മറന്ന് തെരുവിലിറങ്ങിയ നടപടിയെ യോഗം ശക്തമായി അപലപിച്ചു.പ്രഥമദൃഷട്യാ യാതൊരു ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് നിഷ്പ ക്ഷമതികള്‍ പോലും അഭിപ്രായപ്പെടുന്ന ഭൂമയിടപാട് കേസില്‍ വേദനാജകമാംവിധം മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് തികച്ചും ദുരുപദേശമെന്നേ പറയാന്‍ കഴിയൂ.

നാട്ടില്‍ നിലവിലിരിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ച് നടത്തപ്പെട്ട ഭൂമിയിടപാടില്‍ സംഭ വിച്ചെന്നു പറയുന്ന പാകപ്പിഴയില്‍ മേജര്‍ ആര്‍ച്ച് ബിഷപ് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടു ള്ളതാണ്. സഭയുടെ വിരുദ്ധ ശക്തികള്‍പോലും ആരോപിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ തുടരെ ആരോപിച്ച് കര്‍ദിനാളിനെ പൊതുസമൂഹത്തില്‍ അപമാനിക്കാനുള്ള ശ്രമം ക്രൈസ്തവ മനോഭാവങ്ങള്‍ക്ക് ഒട്ടും ഭൂഷണമല്ല. അത്മായ സമൂഹം ഈ അവസരത്തില്‍ കര്‍ദിനാളി ന്റെ പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് യോഗം അറിയിച്ചു.

പ്രസിഡന്റ് ജോമി ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സെലിന്‍ സിജോ മുണ്ടമറ്റം, ജനറല്‍ സെക്രട്ടറി റെജി കൊച്ചുകരിപ്പാപ്പറന്പില്‍, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ജെയിംസ് പെരുമാ കുന്നേല്‍, എബ്രാഹം പാത്രപാങ്കല്‍, റെന്നി ചക്കാലയില്‍, പ്രഫ. റോണി കെ. ബേബി, ജോജോ തെക്കുംചേരിക്കുന്നേല്‍, സിബി നന്പുടാകം, പി.സി. ജോസഫ് പാറടി, ആന്‍സ മ്മ തോമസ്, മനി സണ്ണി മണ്ണംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.