കാ​ഞ്ഞി​ര​പ്പ​ള്ളി: ഈഴവ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുവാൻ താൻ ശ്രമിച്ചു എന്ന ബി. ജെ. പിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് പി. സി. ജോര്‍ജ് എം. എല്‍. എ. ഈഴവ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ ശ്രമിച്ചിട്ടില്ല. ഏന്തയാര്‍ ഒലയനാട് യു. പി. സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പി. സി. ജോര്‍ജ് എം. എല്‍. എ. ഈഴവ സമുദായത്തെ അപമാനിച്ചതായുള്ള ബി. ജെ. പിയുടെ ആരോപണത്തിന് പത്രസമ്മേളനത്തില്‍ മറുപടി നല്‍കുകയായിരുന്നു പി. സി. ജോര്‍ജ് .

ഈഴവ സമുദായത്തെ അപമാനിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ .മുണ്ടക്കയം ഒളയനാട് ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ ഫോണില്‍ കൂടി ഈഴവ സമുദായത്തെ അപമാനിച്ചതായി നേരത്തെആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ ബി.ജെ.പി നേതൃത്വവും പ്രതിേധവുമായി രംഗത്തെത്തിയിരുന്നു കാഞ്ഞിര പ്പള്ളിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഈഴവ സമുദായത്തെ അപമാനിച്ചുവെന്ന ആരോപണം പി സി ജോർജ് എം.എൽ എ നിഷേധിച്ചത്.

ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പി സംഭവത്തെ രാഷ്ട്രീയവൽക്ക രിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂളില്‍ നിന്നും ഇറക്കിയ വാര്‍ിക പതിപ്പില്‍ എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയുടെ വിവരങ്ങള്‍ ഒളയനാട് സ്‌കൂള്‍ അധികൃതര്‍ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. സ്ഥലം എം.എൽ എയായ തന്റെ ഫോട്ടോ ഉൾപ്പെടുത്താനുള്ള മര്യാദയും കാണിച്ചില്ല. ഈഴവ സമുദായത്തിന് ഇല്ലാത്ത മനപ്രയാസമാണ് ബി.ജെ.പിക്കുള്ളത്. തന്നെ മര്യാദ പഠിപ്പിക്കാന്‍ പി.ജെ.പി ശ്രമിക്കണ്ട്.

താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ല. ജനങ്ങളുടെ എം.എല്‍.എയാണ്. രാഷ്ട്രീയം നോക്കിയാണ സ്കൂളധികൃതർ് പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും പരിപാടിയില്‍ നിന്നും ഒഴിവാക്കി യിരുന്നു. രാഷ്ട്രപിതാവിനെ അപമാനിക്കുന്ന രീതിയിലാണ് സ്‌കൂളിന് പേര് നല്‍കിയി രിക്കുന്നതെന്നും. ഇതിനെതിരെ പരാതി നല്‍കുമെന്നും പി സി ജോർജ് എംഎൽഎ എം.എല്‍.എ പറഞ്ഞു. ജനപക്ഷം ജില്ലാ പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്‍, യുജനപക്ഷം ജില്ലാ പ്രസിഡന്റ് റിജോ വാളാന്തറ, റെനീഷ് ചൂണ്ടശ്ശേരി, എന്നിവരും അദ്ദേഹത്തോ ടൊപ്പം ഉണ്ടായിരുന്നു.