വീണാ ജോർജ്ജിന് കെട്ടി വയ്ക്കുവാനുള്ള തുക വിവാഹവേദിയിൽ വച്ച് വധുവരൻ മാർ കൈമാറി…
 കറുകച്ചാൽ നെത്തല്ലൂർ കരിങ്ങോട്ട് കെ എൻ ശശീന്ദ്രന്റേയും, ശോഭനയുടേയും മകൾ വിദ്യാലക്ഷ്മിയും, കോട്ടയം അയ്മനം കുടയംപടി മാടക്കാലിൽ വീട്ടിൽ കെ കെ ഷാജി മോന്റെയും, ഷൈല കുമാരിയുടേയും മകൻ അഖിലും തമ്മിൽ നടന്ന വിവാഹവേദിയി ൽ വച്ചാണ് വധു വരൻമാർ കെട്ടിവെക്കുവാനുള്ള തുക വീണാ ജോർജിന് കൈമാറിയത്.
കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച്ച നടന്ന വിവാഹത്തിൽ പങ്കെ ടുക്കുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർക്കൊപ്പം സ്ഥാനാർത്ഥി എ ത്തിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കുവാനുള്ള തുക വധു വരൻമാർ വീണാ ജോർജിന് കൈമാറിയത്.