കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസിലെ എ.എസ്.ഐ വെടിയേറ്റു മരിച്ച സംഭവ ത്തില്‍ കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവര്‍ കൃത്യം നിര്‍വ്വഹിച്ചശേഷം രക്ഷപ്പെട്ടിരി ക്കുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഫോണ്‍ നമ്പര്‍ 0471 2722500, 9497900999.

തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെ ന്ന് സംശയിക്കുന്നവര്‍. രണ്ടുപേര്‍ക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടി യോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെ പിടികൂടാന്‍ സഹായക മായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളി പ്പെടുത്തുകയില്ലെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാര്‍ അറിയിച്ചു.