മാരക മയക്കു മരുന്നു ഗുളികയുമായി തമിഴ്നാട്ട് കമ്പം സ്വദേശി പൊൻകുന്നം എക്സൈ സിന്റെ പിടിയിൽ. മാനസിക രോഗികൾക്ക് നൽകുന്ന മാരക മയക്ക് മരുന്നായ നൈട്രോ സ്ഫാമിന്റെ ഇരുനൂർ ഗുളികകളുമായി തമിഴ്നാട് കമ്പം സ്വദേശിയായ ജയപ്രകാശിനെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ നിന്നും എക്സൈസ് സംഘം പിടികൂടി.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഗഞ്ചാവിന് പുറമേ ലഹരി വസ്തുക്കളുടെ ഉപയോ ഗം കൂടുനെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ തുടർന്ന് വന്ന പരിശോധനയിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റിലിജൻസും എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും പൊൻകുന്നം എക്സൈസ് സംഘവും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്ന ഗുളികകൾ.ഡോക്ടറുടെ പ്രത്യേക കുറുപ്പടിയില്ലതെ ഇത്രയും അളവിൽ ഗുളികകൾ തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ കരസ്ഥമാക്കിയത്. ഒരു ഗുളിക ഇയാൾ അഞ്ഞൂറു രൂപക്ക് വരെയാണ് വിറ്റിരുന്നതെന്ന് എക്സൈസ് സി.ഐ എം.എൻ ശിവപ്രസാദ് പറഞ്ഞു. ഒരു ഗുളികയു ടെ ലഹരി ഒരു ദിവസം വരെ നീണ്ട് നിൽക്കുമെന്നും അതിനാൽ ഇതിന് ആവിശ്യക്കാർ ഏറെയാണന്നും ഇദ്ദേഹം പറഞ്ഞു. ഉച്ചക്ക് ഒരു മണിയോടെ അറസ്റ്റ് ചെയ്ത ജയപ്രകാ ശിനെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.