കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പഞ്ചായത്തിലെ 22 വാർഡു കളിലേയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന ഈ പദ്ധതി രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കും. മുണ്ടക്കയം വെള്ളനാടിയിൽ മണിമലയാറ്റിലെ മൂരിക്കയത്ത് ചെ ക്കു ഡാം നിർമ്മിച്ച് ഇതിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരണ പ്ലാൻറ്റിലും ഓവർ ഹെഡ്ഡ് ടാങ്കുളിലുമെത്തിച്ച് പൈപ്പ് ലൈനുകൾ വലിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുക.ഫിൽറ്റർ ടാങ്ക് സ്ഥാപിക്കാൻ ഹാരിസൺ മലയാളം പ്ലാൻറ്റേഷൻ സ്ഥലം വിട്ടു നൽകും.ഇതിൻ്റെ ഭാഗമായി എസ്‌റ്റേറ്റിലെ തോട്ടം ലയങ്ങളിൽ സൗജന്യമായി വെള്ളം നൽകും. പറത്താനം, വെട്ടുകല്ലാം കുഴി ,ഇഞ്ചി യാനി, വടക്കേമല ,പുലിക്കുന്ന് എന്നി വിടങ്ങളിൽ ഓവർ ഹെഡ്ഡ് ടാങ്കുകൾ നിർമ്മിച്ച് വെള്ളം ശേഖരിക്കും.
രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും.ചെക്കു ഡാമിൻ്റെ നിർമ്മാണത്തി ന് ടെണ്ടർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.ഹാരിസൺ മലയാളം പ്ലാൻറ്റേഷൻ്റെ സ്ഥ ലത്ത് ഓവർ ഹെഡ്ഡ് ടാങ്ക് സ്ഥാപിക്കുന്ന സ്ഥലത്തിൻ്റെ ധാരണാപത്രം എസ്റ്റേറ്റ് എക്സി ക്യുട്ടീവ് ഡയറക്ടർ സന്തോഷ് കുമാറിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ,വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി വി അനിൽകുമാർ, ഷിജി എന്നിവർ ഏറ്റുവാങ്ങി.