പാറത്തോട് ഗ്രാമപഞ്ചായത്തില്‍   കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ ത്വം കൊടുത്ത ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും, വിവിധ തല ങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെയും കോവിഡ് പ്രതിരോ ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  CFLTC യും,  DCC യും നടത്തുന്നതിന് സ്ഥാപനങ്ങളും അനുബന്ധ സൌകര്യങ്ങളും ഒരുക്കിത്തന്ന കാഞ്ഞിരപ്പള്ളി രൂപതയെയും, പൊടിമറ്റം സെന്‍റ് മേരീസ് ഇടവകയെയും, മലനാട് ഡവലപ്മെന്‍റ് സൊസൈറ്റിയെയും, ഗ്രാമപ ഞ്ചായത്ത് ജീവനക്കാരെയും പുരസ്കാരം നല്‍കി ആദരിച്ചു.
കിംഫ്രാ ഫിലിം വീഡിയോ പാര്‍ക്ക് ചെയര്‍മാനായി നിയോഗിക്കപ്പെട്ട ജോര്‍ജ്കുട്ടി അഗ സ്തിയെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇതോടൊപ്പം ആദരിച്ചു. ഗ്രാമപഞ്ചായത്ത്  പ്ര സിഡന്‍റ് ജോണിക്കുട്ടി മഠത്തിനകത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പൂ ഞ്ഞാര്‍  എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പുരസ്കാര ജേതാക്കളെയും, കോവിഡ് മുന്നണി പോരാളികളെയും,ആരോഗ്യപ്രവര്‍ത്തകരെയും ആദരിച്ചു.ഗ്രാമപഞ്ചായ ത്ത്  വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍,  സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, ഷേര്‍ലി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി. ജെ മോഹനന്‍, മെമ്പര്‍മാരായ  സോഫി ജോസഫ്,കെ.പി സുജീലന്‍, ഷാലിമ്മ ജെയിം സ്, ജോളി തോമസ്, കെ.കെ ശശികുമാര്‍, റ്റി.രാജന്‍, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിയാദ് കെ.എ, ബീനാ ജോസഫ്, ജിജി ഫിലിപ്പ്, ആന്‍റണി മുട്ടത്തുകുന്നേ ല്‍, അലിയാര്‍ കെ.യു, സുമീന അലിയാര്‍, സെക്രട്ടറി അനൂപ് എന്‍ , സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റോജി ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.