നെടുംകുന്നം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ  ശ്രായിപ്പള്ളി പുലിയളയ്ക്കൽ പടി റോഡ് കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. എം എൽ എ സേവിംഗ് ഫണ്ടിൽ 3.25 ലക്ഷം രൂപ മുടക്കി 100 മീറ്റർ കോൺക്രീറ്റ് പൂർത്തീക രിച്ചത് . കഴിഞ്ഞ 30 വർഷക്കാലമായി പ്രദേശവാസികളുടെ നിരന്തരമായ ശ്രമഫലമാണ് ഇപ്പോൾ റോഡ് പൂർത്തീകരിക്കുവാൻ സാധിച്ചത്. കാലങ്ങളായി സഞ്ചാര യോഗ്യമല്ലാ തെ കിടന്ന റോഡാണിത് . ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രവി വി സോമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ, പഞ്ചാഗത്തംഗങ്ങളായ വി എം ഗോപകുമാർ, മിനി നാരായണൻ(കങ്ങഴ ഗ്രാമ പഞ്ചായത്തംഗം) റോഡ് സമിതി കൺവീ നർ ജോസഫ് റ്റി ജെ തെക്കേകടുപ്പിൽ ,ജോർജ് തോമസ് തലക്കുളം, തോമസ് കൊല്ലകു ന്നേ ൽ, മാത്യു മത്തായി തൊട്ടിയിൽ, വിനോദ് പൂവത്തുംമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.