മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി 24 ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം കെ രാജേ ഷ്…

മുണ്ടക്കയം സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി 24 ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ് അറിയിച്ചു. ആശുപത്രിയില്‍ എത്തുന്ന വയോജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും വിശ്രമിക്കാന്‍ ഉള്ള സൗകര്യം ഏര്‍ പ്പെ ടുത്താന്‍ വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ഇതിനായി ആശുപ ത്രിയുടെ പ്രധാന കെട്ടിടത്തോട് ചേര്‍ന്ന്, പുതിയ വിശ്രമമന്ദിരം നിര്‍മ്മി ക്കും.

ഇതില്‍ പാലൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഉള്ള വിശ്രമ സ്ഥലം,  സ്ത്രീകള്‍ക്കായുള്ള ടോയ്‌ലറ്റ് സമുച്ചയം, വയോജനങ്ങള്‍ക്കായുള്ള വിശ്രമ കേന്ദ്രവും, ടോയ്‌ലറ്റ് സമുച്ചയവും എന്നിവ ഉള്‍പ്പെടും. ആര്‍ദ്രം മിഷന്‍ പ ദ്ധതിയുടെ ഭാഗമായി , മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടുതല്‍ സൗ കര്യങ്ങള്‍ ആശുപത്രിയില്‍ ഏര്‍പ്പെടുത്തുന്നത്.