കാഞ്ഞിരപ്പള്ളി: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെആർഎഫ്എ) ജി ല്ലാ കൺവൻഷൻ ഒന്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി വ്യാപാരഭവനിൽ നടക്കും.കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രളയബാധിതരായ ഫു ട്‌വെയർ വ്യാപാരികൾക്ക് സംഘടനയുടെ സാമ്പത്തിക സഹായം സഹകരണ രജിസ്ട്രേ ഷൻ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്യും. ഐഡി കാർഡിന്‍റെ വിതരണോ ദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും.

ജില്ലാ കൺവൻഷൻ കെആർഎഫ്എ സംസ്ഥാന പ്രസിഡന്‍റ് എം. മുജീബ് റഹ്മാൻ ഉദ്ഘാ ടനം ചെയ്യും.സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവനെയും ചീഫ് വിപ്പ് ഡോ.എൻ. ജ യരാജിനെയും സംഘടന ആദരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷൽ തലശേരി മു ഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ, വാ ർഡ് മെംബർ ബിജു പത്യാല, സംസ്ഥാന ട്രഷറർ ഹുസൈൻ കുന്നുകര, കെആർഎഫ്എ സംസ്ഥാന – ജില്ലാ നേതാക്കന്മാർ, കാഞ്ഞിരപ്പള്ളി വ്യാപാരി വ്യവസായ ഏകോപന സ മിതി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ കേരളാ റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ബിജു ഐശ്വര്യ, സെക്രട്ടറി രാജേഷ് ജോർജ്, ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ആർ പ്പൂക്കര, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്‍റ് ഇസ്മയിൽ, ട്രഷറർ സജീവ് എന്നിവർ പ ങ്കെടുത്തു.