വനപാലകരുടെ കസ്റ്റഡിയിൽ  മരണപ്പെട്ട പി പി  മത്തായിയുടെ  കുടുംബത്തിന് നീതി ഉറപ്പാക്കണം. രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ഉപവാസ സമരം നടത്തി…
പത്തനംതിട്ട, ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ  മരണപ്പെട്ട കർഷകൻ പി പി  മത്തായിയുടെ (പൊന്നു 41 ) കുടുംബത്തിന് നീതി ലഭിക്കണമെന്നും, മരണത്തിന് ഉത്തരവാദികളായ  വനപാലകർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്ത് അറസ്റ്റ് ചെയ്യ ണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ വീടിന് മുൻപിൽ ദേശസമിതി നടക്കുന്ന അനിശ്‌ ചിതകാല ഉപവാസസമരത്തിനും, കുടുംബാംഗങ്ങൾക്കും പിന്തുണ നൽകികൊണ്ട് രാജീ വ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ ഏ കദിന ഉപവാസം നടത്തി. പാവപ്പെട്ട കർഷകർക്കെതിരേ വനപാലകർ നടത്തുന്ന ക്രൂര മായ വേട്ടയുടെ ഒടുവിലത്തെ ഉദാഹരണമാണ് പി പി മത്തായി എന്ന് രാജീവ് യൂത്ത് ഫൗണ്ടേഷൻ ആരോപിച്ചു.
നിയമപരമായ ഒരു നടപടിക്രമവും പാലിക്കാതെയാണ് വനപാലകർ മത്തായിയെ കസ്റ്റ ഡിയിൽ എടുത്തത് . കസ്റ്റഡി സംബന്ധിച്ചോ, ഇദ്ദേഹത്തിനെതിരെ നിലവിലുള്ള കേസ് സംബന്‌ധിച്ചോ ഒരു രേഖയും സംഭവസമയം ഉണ്ടായിരുന്നില്ല . മത്തായി മരണപെട്ടിട്ട് 22 ദിവസം കഴിഞ്ഞിട്ടും മരണത്തിന്  ഉത്തരവാദികളായ വനപാലകർക്ക് എതിരേ നട പടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ശവസംസ്ക്കാരം പോലും നടത്താതെ കുടുംബാംഗ ങ്ങളും നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്. മരണത്തിന് ഉത്തരവാദികൾ ആയവ ർക്കെതിരേ നടപടിയും, കുടുംബത്തിന് നീതിയും ലഭിച്ചതിന് ശേഷം മതി സംസ്ക്കാരം എന്ന ഉറച്ച തീരുമാനത്തിലാണ്  കുടുംബാംഗങ്ങൾ. വൃദ്ധയായ അമ്മയും ഭാര്യയും  പ റക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും  രണ്ട് സഹോദരിമാരും അടങ്ങിയ  കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പി പി മത്തായി.
രാജീവ് യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന ഉപവാസ സമരം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. റ്റോമി കല്ലാനി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ വിപിൻ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ. ബേബി, ഫൗണ്ടേഷൻ ഭാരവാഹിക ളായ ജോമോൻ നീറുവേലി, ജോയി കോയിക്കൽ, മനോജ് ബേബി, ഷാന്റി പൂവക്കുളം, സാബു മടിക്കാങ്കൽ എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുത്തു.