ലോക് ഡൗണിൽ വിഷമിക്കുന്ന 500 കുടുംബങ്ങൾക്ക് 1000 രൂപ വീതം സഹായം നൽകി മുഹിയി സുന്ന ചാരിറ്റബിൾ സൊസൈറ്റി.ധാനധർമ്മങ്ങൾക്കു പ്രാധാന്യം നൽകി പ്രവർ ത്തിച്ചു വരുന്ന മുഹിയി സുന്ന ചാരിറ്റബിൾ സൊസൈറ്റിയാണ്  മുണ്ടക്കയം മേഖലയിൽ 5 ലക്ഷം രൂപ 500 കുടുംബങ്ങളിലായി എത്തിച്ചത്.കഴിഞ്ഞ 2 മാസമായി ലോക് ഡൗൺ മൂലം ജോലിയും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്ന 500 കുടുംബങ്ങൾക്കാണ് സഹായ മെത്തിച്ചത്.വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാർ പഠിച്ചു പട്ടിക തയ്യാറാക്കിയതനുസരിച്ചായിരുന്നു സഹായം നൽകിയത്.
സൊസൈറ്റി പ്രസിഡൻ്റ്  അബ്ദുൽ അസീസ് സഖാഫി, സെക്രട്ടറി ഖാലിദ് സഖാഫി എ ന്നിവർ 5 ലക്ഷം രൂപ ഫിനാൻസ് സെക്രട്ടറി  ഷാഫി മളുഹരിക്കു കൈമാറി. സൊസൈറ്റി യുടെ നേതൃത്വത്തിൽ 100 പേർക്ക് പല വ്യഞ്ജന കിറ്റും നൽകി.