കാഞ്ഞിരപ്പള്ളിയില്‍ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് വാ ന് ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി അബുതാഹിര്‍ (44) ആണ് മ രിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ പേട്ട സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും പച്ചക്കറിയുമായി വന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് 407 ലോറിയില്‍ ഇടിച്ച് കയറിയത്. വാനിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പിക്കപ്പ് വാനിന്റെ മുന്‍വശത്തെ ഇരു ടയറുകളും തേഞ്ഞ് തീര്‍ന്നതും അപകടത്തിന് കാരണമായി.