പുതുക്കി പണിത പെരുവന്താനം ജുമാ മസ്ജിദ് ഉദ്ഘാടനം  ഞായറാഴ്ച്ച നടക്കുമെന്ന ഭാ രവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.ജനുവരി 12 ഞായറാഴ്ച്ച വൈകിട്ട 3ന് പള്ളിയുടെ ഉദ്ഘാടനം  വക്കഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍  നിര്‍വഹിക്കും.  ജമാഅത്ത് പ്രസിഡന്റ് എന്‍.കെ.ഇബ്രാഹിംകുട്ടിയുടെ അധ്യ ക്ഷതയില്‍ സമ്മേളനം ഡീന്‍കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും.  ചീഫ് ഇമാം കെ.എന്‍.സുബൈര്‍മൗലവി അല്‍ബാഖവി ആമുഖ പ്രഭാഷണവും അഖിലേന്ത്യ മുസ് ലിം പേഴ്‌സണ്‍ ലോ ബോര്‍ഡ് മെമ്പര്‍ അബ്ദുല്‍ഷുക്കൂര്‍ മൗലവി മുഖ്യ പ്രഭാഷണവും നട ത്തും.

ഇ.എസ്.ബിജിമോള്‍ എം.എല്‍എ മത മൈത്രി സന്ദേശം നല്‍കും. ജമാഅത്ത് സെക്രട്ടറി  ടി.കെ.ഇബ്രാഹിംകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു സെന്റ് ജോസഫ് പളളി വികാരി റവ.ഫാ. തോമസ് നല്ലൂര്‍ കാലായില്‍ പറമ്പില്‍, എന്‍.എസ്.എസ്. ബോര്‍ഡ്‌ മെ മ്പര്‍  എം.എസ്.മോഹനന്‍, എസ്.എന്‍ഡിപി. യൂനിയന്‍ പ്രസിഡന്റ് ബാബു ഇടയാടി ക്കുഴി, എന്‍എ.വഹാബ്, പി.വൈ.നിസ്സാര്‍, ഈസാ മൗലവി അല്‍കൗസരി, അബ്ദുല്‍റ ഹീം മൗലവി, എം.ടി.റഷീദ്  പി.എസ്.അബ്ദുല്‍ഖാദര്‍, എം.എസ്.ഷെജിമോന്‍, ടി.എസ്. സൈനു്ദീന്‍, ടി.എ.ഷെഫീക്, മുഹമ്മദ് ഹാരിസ്, സി.എസ്.നാസ്സര്‍, കെ.എ.മുഹമ്മദ് സ്വാലിഹ്, ടി.പി.ഹനീസ്, ടി.വൈ.ഷറഫുദ്ദീന്‍ മുനീര്‍ ഹസ്സന്‍,പി.എന്‍.അയ്യൂബ്ഖാന്‍ എന്നിവര്‍ സംസാരിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി ജാതിമതഭേദമന്യേ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേ രാണ്  പുതിയ പള്ളി സന്ദര്‍ശിച്ചു. പളളിയിലേക്ക് വെള്ളമെടുക്കുന്ന കിണറും വ്യത്യ സ്തമാണ് ചതുരാകൃതിയില്‍ കല്ലു കൊണ്ട് കെട്ടിയ കിണര്‍ ആണ് ഇവിടെ ഉള്ളത് വെള്ളം കോരിയെടുക്കാന്‍ ഉപയോഗിക്കുന്ന കൂറ്റന്‍ ഇരുമ്പു കപ്പിയും , ഒറ്റക്കല്ലില്‍ തീര്‍ത്ത ടാങ്കും പഴയുടെ ഓര്‍മ്മയ്ക്കായി ഇന്നും നിലവിലുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ്  എന്‍.കെ.ഇബ്രാഹിംകുട്ടി, സെക്രട്ടറി  ടി.കെ.ഇബ്രാഹിം കുട്ടി, ചീഫ് ഇമാം കെ.എന്‍.സുബൈര്‍മൗലവി  അല്‍ബാഖവി, പ്ര ഗ്രാം കമ്മറ്റി കണ്‍വീനര്‍ എന്‍.എ വഹാബ് എന്നിവര്‍ പങ്കെടുത്തു.