മുണ്ടക്കയം: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ പൗരത്വ നിയമ ഭേതഗതിക്കെതിരെ മുണ്ടക്ക യത്ത് 20ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും പൊതു സമ്മേള നവും നടത്താന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. വൈകിട്ട് മൂന്നിന് പുത്തന്‍ചന്തയില്‍ നിന്നാരംഭിച്ചു ടൗണ്‍ചുറ്റി വൈ.എം.സി.എ.വഴി ബസ്റ്റാന്‍ഡ് മൈതാനിയില്‍ റാലി സമാ പിക്കും .തുടര്‍ന്ന് സമ്മേളം സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി പഞ്ചായ ത്ത് പ്രസിഡന്റ് കെ.എസ്.രാജു  ചെയര്‍മാനും  പ്രസ്‌ക്ലബ്ബ് സെക്രട്ടറി നൗഷാദ് വെംബ്ലി ജനറല്‍കണ്‍വീനറുമായി 501അംഗ സ്വാഗത സംഘവുംരൂപികരിച്ചു.
കെ.എസ്.രാജു അധ്യക്ഷത വഹിച്ചയോഗത്തില്‍ റവ.ഫാ.മാത്യു പുത്തന്‍പുരയ്ക്കല്‍, പി.കെ..സുബൈര്‍മൗലവി,  അബ്ദുല്‍ഗഫൂര്‍മൗലവി,അബ്ദുല്‍ റഷീദ് മൗലവി,  അജിമല്‍ അദാനി,ബോബിനമാത്യു, ഇ.വി.തങ്കപ്പന്‍,ജേക്കബ് വാര്‍വിളാകം, സെബാസ്റ്റ്യന്‍ ചുളളി ത്തറ,സുനില്‍ ടി,രാജ്,സിജു കൈതമറ്റം,ചാര്‍ളി കോശി, റഷീദ് കടവുകര, ബി.ജയചന്ദ്ര ന്‍, വനല്‍സമ്മതോമസ്,രേഖാദാസ്, കെ.സി.സുരേഷ്,നസീമ ഹാരിസ്,ഷാബാ ദിഫായിന്‍, ഫ്‌ളോറി ആന്‍ണി, സൂസമ്മമാത്യു, നൗഷാദ് ഇല്ലിക്കൽ,പ്രമീളബിജു,ടി.ആര്‍.സത്യന്‍, ഷെ മീര്‍ കുരീപ്പാറ, നിസാം നെടുപച്ചയില്‍,കെ.ഇ.എ.അസീസ്, പ്രദീഷ്‌കുമാര്‍, നൗഷാദ് വെം ബ്ലി, ജനപ്രതിനിധികള്‍ വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.