യു ഡി എഫ് അംഗങ്ങൾ തനിക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് കരുതുന്നില്ലന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്. താൻ രാജിവയ്ക്കാ ത്തത് കേരള കോൺഗ്രസ് ജോസ് വിഭാഗം നേതാക്കളുടെ നിർദേശത്തെ തുടർന്നാണന്നും ഇവർ പറഞ്ഞു.
കേരള കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന കാ ഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിലെ മറ്റംഗങ്ങൾ ചേർന്ന് അവിശ്വാസം കൊണ്ടുവരുവാൻ നീക്കം നടത്തന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ജോസ് വിഭാഗക്കാരിക്കൂടിയായ പ്രസിഡന്റ് സോഫി ജോസഫ്.തനിക്കെതിരെ യുഡി എഫ് അംഗങ്ങൾ അവിശ്വാസം കൊണ്ടുവരുമെന്ന് കരുതുന്നില്ല.
അത്തരമൊരു നീക്കം നടന്നാൽ മേഖലയിലെ പഞ്ചായത്തുകളിലെയാകെ ഭരണത്തെ അത് ബാധിക്കുമെന്ന മുന്നറിയിപ്പും ഇവർ നൽകി. പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാര മാണ് താൻ രാജി സമർപ്പിക്കാത്തതെന്നും ജോസ് വിഭാഗക്കാരിക്കൂടിയായ സോഫി ജോ സഫ് പറഞ്ഞു.ധാരണ പ്രകാരം കഴിഞ്ഞ നവംബർ മാസത്തിൽ തന്നെ രാജി സന്നദ്ധത അ റിയിരിച്ചിരുന്നതായും ഇവർ പറഞ്ഞു.