പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കു നേരെ അക്രമം അഴിച്ചുവിട്ട വരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്തിന്റെ ആഭി മുഖ്യത്തിൽ മാർച്ചും യോഗവും നടത്തി. പേട്ട കവലയിൽ ചേർന്ന യോഗം നൈനാർ പ ള്ളി ചീഫ് ഇമാം അൽ ഹാഫിസ് ഇഗ്ജാ സുൽ കൗസരി ഉൽഘാടനം ചെയ്തു.

ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കൽ അധ്യക്ഷനായി. സെ ക്രട്ടറി മുഹമ്മദ് ഫെയ്സി സ്വാഗതം പറഞ്ഞു.ഫാദർ ഡോ: മാത്യു വാഴക്കുന്നം മുഖ്യ പ്ര ഭാഷണം നടത്തി. റാസിഖ് സംസാരിച്ചു.നൈനാർ പള്ളി വളപ്പിൽ നിന്നും റാലി ആരംഭി ച്ചു.